അഞ്ചാം തവണയുംകോഴിക്കോടിന് കിരീടം

അന്‍പത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു. ആറുദിവസം 17 വേദികളിലായാണ് കൗമാരകേരളത്തിന്റെ കലാമികവ് മാറ്റുരയ്ക്കപ്പെട്ടത്.കലോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കോഴിക്കോട് ജില്ല കിരീടം ചൂടി. 819 പോയന്റാണ് കോഴിക്കോട് നേടിയത്. രണ്ടാം സ്ഥാനം തൃശ്ശൂരിനാണ്. 776 പോയന്റ്. 767 പോയന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും 763 പോയന്റുമായി പാലക്കാട് നാലാമതുമെത്തി. അഞ്ചാംസ്ഥാനം എറണാകുളത്തിനാണ്. ആതിഥേയരായ കോട്ടയം ആറാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് ആണ് ഓവറോള്‍ ചാമ്പ്യന്മാരായത്. ഇടുക്കി കുമാരമംഗലം എം.കെ.എന്‍ എം.എച്ച്.എസ് ആണ് രണ്ടാംസ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നാമതും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാമതും എത്തിയാണ് ദുര്‍ഗ എച്ച്എസ്എസ് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂര്‍ ആണ് ഒന്നാമത്.

പ്രധാന വേദിയായ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സമാപനസമ്മേളനം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. ഗാനഗന്ധര്‍വന്‍ യേശുദാസ് സ്വര്‍ണ്ണക്കപ്പ് കൈമാറി. തുടര്‍ന്ന്് അടുത്ത കലോത്സം നടക്കുന്ന തൃശ്ശൂരിന് പതാക കൈമാറി.

പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക ഘോഷയാത്രയും ഇന്ന് നടത്തി.

Posted in News | Leave a comment

അരലക്ഷം അധ്യാപകര്‍ക്ക് ലാപ്‌ടോപ്പും നെറ്റ്ബുക്കും കുറഞ്ഞ വിലയ്ക്ക് : 30നകം രജിസ്റ്റര്‍ ചെയ്യണം

വിഐടി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ലാപ്ടോപ്പും നെറ്റ്ബുക്കും ആവശ്യമുള്ള അധ്യാപകര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 30. www.itschool.gov.in എന്ന വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് സി തലം വരെയുള്ള സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍, ഐടി സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍, എസ് എസ് എ – എസ് സി ഇ ആര്‍ ടി – ഡയറ്റിലെയും മറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പരിശീലനസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ നല്‍കുക.

ഐടി പരിശീലനം നേടിയ വ്യക്തിയാണ് അപേക്ഷിക്കേണ്ടത്. അല്ലെങ്കില്‍ 2011 ജൂണിന് മുന്‍പ് പരിശീലനം നേടുമെന്ന് സ്ഥാപനമേധാവിയുടെ സാക്‍ഷ്യപത്രത്തോട് കൂടിയോ അപേക്ഷിക്കണം.

രണ്ട് ജി ബി റാം, 160 ജി ബി ഹാര്‍ഡ് ഡിസ്ക്, ജി‌എല്‍‍-40 ചിപ്സെറ്റ്, ഇന്റല്‍ മദര്‍ബോര്‍ഡ്, 14 ഇഞ്ച് സ്ക്രീന്‍, ഡി വി ഡി റൈറ്റര്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട ലാപ്ടോപ്പിന് 17,700 രൂപയും ഒരു ജി ബി റാം, 160 ജി ബി ഹാര്‍ഡ് ഡിസ്ക്, ഇന്റല്‍ മദര്‍ബോര്‍ഡ് 455, 10.1 ഇഞ്ച് സ്ക്രീന്‍ എന്നിവയോട് കൂടിയ നെറ്റ്ബുക്കിന് 11,450 രൂപയാണ് വില.

വിപ്രോ, എച്ച് സി എല്‍, ആര്‍ പി ഇന്‍ഫോസിസ്റ്റം തുടങ്ങിയ കമ്പനികളുടെ മൂന്നുവര്‍ഷത്തെ വാറണ്ടിയോട് കൂടിയ ഉല്‍പ്പന്നങ്ങളാണ് വിതരണത്തിനെത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൌകര്യം റോഡ്ഷോകള്‍ വഴി നടപ്പിലാക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനൊപ്പം ലഭിക്കുന്ന ഡോക്കറ്റ് നമ്പര്‍ ഉള്‍പ്പടെ സ്ഥാപനമേധാവിയുടെ സാക്‍ഷ്യപത്രവും തിരിച്ചറിയല്‍ കാര്‍ഡും സഹിതമാകണം റോഡ്ഷോയില്‍ എത്തേണ്ടത്. 1500 രൂപയാണ് ഉപകരണങ്ങള്‍ ബുക്ക് ചെയ്യാന്‍ മുന്‍‌കൂര്‍ നല്‍കേണ്ടത്. ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യക്കാര്‍ പിന്‍‌മാറുകയാണെങ്കില്‍ അഡ്വാന്‍സ് തുക തിരിച്ച് ലഭിക്കില്ല.

Circular for Laptop Netbok to teachers-19-1-2011

കൂടുതല്‍ വിവരങ്ങള്‍ക്ക്

Posted in IT @ School Proejct | Leave a comment

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്‌കൂള്‍/കോളേജ് ജീവനക്കാര്‍ക്കും 16 ശതമാനം ക്ഷാമബത്ത

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്‌കൂള്‍/കോളേജ് ജീവനക്കാര്‍ക്കും 16 ശതമാനം ക്ഷാമബത്ത അനുവദിച്ചു.

അധികമായി അനുവദിച്ച ക്ഷാമബത്ത ജനവരിയിലെ ശമ്പളത്തോടൊപ്പം തുകയായി ലഭിക്കും. 2010 ജൂലായ് ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പൂര്‍ണവിവരം www.finance.kerala.gov.in സൈറ്റില്‍ ലഭ്യമാണ് .

Posted in Uncategorized | Leave a comment

സംസ്ഥാന ഐടി മേള 2011

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഐടി മേളയില്‍ നിന്നും

Powered by Cincopa WordPress plugin

ഐടി മേള മത്സര ഫലങ്ങള്‍  ഹൈ സ്കൂള്‍ , ഹയര്‍ സെകണ്ടരി

Posted in IT @ School Proejct | Leave a comment